Deshabhimani

ഖ്വഷ്ം ദ്വീപിന് മുകളിൽ യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ

US Drone
വെബ് ഡെസ്ക്

Published on Nov 07, 2026, 06:39 AM | 1 min read

തെഹ്റാൻ: ഖ്വഷ്ം ദ്വീപിന് മുകളിൽ യുഎസ് MQ-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ. ഹോർമുസ് കടലിടുക്കിലുള്ള ഖ്വഷ്ം ദ്വീപിന് മുകളിൽ വെച്ച് അമേരിക്കയുടെ MQ-1 ഡ്രോൺ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


എന്നാൽ ഈ സംഭവത്തിൽ അമേരിക്കൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എണ്ണ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന കപ്പലിന് നേരെ മിസൈൽ ആക്രമണം നടക്കുകയും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ തകർത്തതായുള്ള ഇറാന്റെ അവകാശവാദം പുറത്തുവരുന്നത്.


മാർഷൽ ദ്വീപുകളുടെ പതാകയുള്ള 'എംടി വേലോസ് സഫയർ' (MT Velos Sapphire) എന്ന കപ്പൽ ചരക്കുകളൊന്നുമില്ലാതെ ബഹ്‌റൈനിലേക്ക് പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായതെന്ന് ഗ്രീക്ക് മാനേജ്‌മെന്റ് സ്ഥാപനമായ വേലോസ് ടാങ്കേഴ്‌സ് അറിയിച്ചു.


കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനത്തെ തുടർന്ന് കപ്പലിൽ പടർന്ന തീ ജീവനക്കാർ തന്നെ അണച്ചു. സമുദ്ര മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ആക്രമണത്തിന് ഇരയായ കപ്പൽ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home