ad
Deshabhimani

'റീസൈക്കിള്‍ കേരള' ക്യാമ്പയിനെ അഭിനന്ദിച്ച് ബ്രിട്ടനിലെ മോണിംഗ് സ്റ്റാര്‍ ദിനപത്രം; വാര്‍ത്ത ട്വീറ്റ് ചെയ്ത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2020, 09:44 PM | 0 min read

തിരുവനന്തപുരം> സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ  നടത്തിയ 'റീസൈക്കിള്‍ കേരള' ക്യാമ്പയിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടനിലെ  ദിനപത്രമായ മോണിംഗ് സ്റ്റാര്‍ ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ യുവ കമ്മ്യൂണിസ്റ്റുകള്‍ വ്യത്യസ്തമായ ക്യാമ്പയിനിലൂടെ 1.2 ദശലക്ഷം പൗണ്ട് ശേഖരിച്ചു എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ ലേഖനം റീസൈക്കിള്‍ കേരളയെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്ത ചിത്രം

ന്യൂസ് പേപ്പറുകളും കുപ്പികളുമടക്കം  ശേഖരിച്ച് പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഫ്‌ഐ നല്‍കിയ  സംഭാവനയെ പത്രം മാതൃകാപരമായ പ്രവര്‍ത്തനമായി വിലയിരുത്തി. ഫുട്‌ബോള്‍ താരം സികെ വിനീത് തന്റെ ജഴ്‌സി ലേലത്തിന് വച്ചതും മാധ്യമം പരാമര്‍ശിച്ചു.



മോണിംഗ്   സ്റ്റാര്‍ ലേഖനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.ക്ഷേമ പെന്‍ഷന്‍,  വീടില്ലാത്തവര്‍ക്ക് വീട്, ഹരിത കേരളം പദ്ധതി എന്നിവയെല്ലാം വാര്‍ത്തയില്‍ എടുത്തുപറയുന്നു.

 ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് വീട്ടില്‍ ഭക്ഷണമെത്തിച്ചതടക്കമുള്ള കോവിഡ് കാലത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടികളെയാകെ ദിനപത്രം പ്രശംസിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home