ആറന്മുള വള്ളസദ്യ 16ന് സമാപിക്കും

ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
കോഴഞ്ചേരി : ജൂലൈ 19ന് ആരംഭിച്ച ആറന്മുള വള്ളസദ്യ ഈ മാസം 16 വരെ തുടരും. 565 വള്ളസദ്യകൾ ആണ് ഇതുവരെ ബുക്ക് ചെയ്തത്. വള്ളസദ്യയുടെ സമാപനം 16ന് പകൽ 12ന് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തിരുവോണ ദിവസവും ഉതൃട്ടാതി ജലോത്സവ ദിവസവും വള്ളസദ്യ ഉണ്ടായിരുന്നില്ല. സ്പെഷ്യൽ പാസ് എടുത്തു വരുന്നവർക്കുള്ള വള്ളസദ്യയും കെഎസ്ആർടിസിയുടെ ക്ഷേത്ര ദർശന ടൂർ പാക്കേജിന്റെ ഭാഗമായി വരുന്നവർക്കുള്ള വള്ളസദ്യയും പുരോഗമിക്കുന്നതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ പാഞ്ഞു.
ആറന്മുള വള്ളസദ്യ വിഭവങ്ങൾ
ചോറ്, പരിപ്പ്, പപ്പടം (വലുത്- 1) , പപ്പടം (ചെറുത്- 2), സാമ്പാർ, പുളിശേരി, രസം, പച്ചമോര്, അവിയൽ, മധുര പച്ചടി, പാവയ്ക്കാ കിച്ചടി, ബീറ്ററൂട്ട് കിച്ചടി, തോരൻ, ഇഞ്ചി കറി, നാരങ്ങ അച്ചാർ, മാങ്ങാ അച്ചാർ, നെല്ലിക്ക അച്ചാർ, ചമ്മന്തിപ്പൊടി, ആറന്മുള വറുത്ത ഏരിശേരി, ഓലൻ, വഴുതനങ്ങ മെഴുക്കുപുരട്ടി, പഴം നുറുക്ക്, ഉപ്പുമാങ്ങ, എത്തക്ക ഉപ്പേരി, ശർക്കര പുരട്ടി, ചേമ്പ് ഉപ്പേരി, ചേന ഉപ്പേരി, ഉണ്ണിയപ്പം, പരിപ്പുവട, എള്ളുണ്ട, കൽക്കണ്ടം, കറുത്ത മുന്തിരി, അവൽ, മലർ, പഞ്ചസാര, ശർക്കര, കരിമ്പ്, അടപ്രഥമൻ, പാൽപ്പായസം, കടല പ്രഥമൻ, പഴം പായസം പഴം തുടങ്ങി ജീരകവെള്ളവും ഉപ്പുമടക്കം 44 വിഭവങ്ങളാണുള്ളത്.
പാട്ടുപാടി ചോദിക്കുമ്പോൾ വെണ്ണ, അരവണ പായസം, ശർക്കര പായസം, ഉണ്ട ശർക്കര, പഞ്ചസാര, കാളിപ്പഴം, പൂവൻപഴം, കദളിപ്പഴം, തേൻ, ചുക്കുവെള്ളം, അമ്പഴങ്ങ അച്ചാർ, ചീര തോരൻ, മടന്തയില തോരൻ, തകര തോരൻ, മോദകം, പഴുത്ത മാങ്ങാ കറി, അട, ഇഞ്ചി തൈര്, കട്ടതൈര്, പാളതൈര്, വെള്ളിക്കിണ്ടി പാല്, ഉണ്ണി ഉണ്ട ശേഷം (നിവേദ്യ ചോറ്), പമ്പാതീർഥം, അവൽപ്പൊതി, കൈതച്ചക്ക പഴുത്തത് എന്നിവയും നൽകും. ആകെ 69 വിഭവങ്ങൾ.








0 comments