CHSL വിജ്ഞാപനം വന്നു, ഉടൻ അപേക്ഷിക്കുക
കേന്ദ്ര സര്‍വീസിൽ പ്ലസ്ടുകാര്‍ക്ക് 2536 അവസരങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: പ്ലസ് ടു ജയിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിൽ ജോലി നേടാൻ അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയര്‍ സെക്കന്ററി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. എസ് എസ് സി പുറപ്പെടുവിച്ച സി എച്ച് എസ് എൽ വിജ്ഞാപന പ്രകാരം എൽ ഡി ക്ലാര്‍ക് അഥവാ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ തസ്തികളിലായാണ് നിയമനം ലഭിക്കുക. രാജ്യത്ത് ഒട്ടാകെ 2536 ഒഴിവുകളുണ്ട്. കേന്ദ്ര സര്‍വീസിൽ ഉയര്‍ന്ന തസ്തികളിൽ എത്താവുന്ന അവസരമാണ്.
അവസാന തീയതി ഒക്ടോബര്‍ ഏഴ്. വിശദ വിവരങ്ങൾക്ക് ലിങ്ക് ക്ലിക് ചെയ്യുക. ഈ പരീക്ഷയ്ക്ക് കേരളത്തിൽ മാത്രം എട്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
സായുധ പൊലീസ് സേനകളിലേക്കും ഡൽഹി പൊലീസിൽ എസ് ഐ പോസ്റ്റിലേക്കും 1871 ഒഴിവുകളിലേക്ക് എസ് എസ് സി വിജ്ഞാപനം നിലവിലുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമകാര്‍ക്കും അവസരം.
വിശദ വിവരങ്ങൾക്ക് https://ssc.gov.in/








0 comments