വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടക്കിടാന്‍ ശ്രമം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2022, 07:55 PM | 0 min read

തിരുവനന്തപുരം> ഉടക്കുകള്‍ വകവയ്ക്കാതെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പ്രവര്‍ത്തനങ്ങള്‍ നാടാകെ ആഗ്രഹിക്കുന്നതാണ്. അതിന് സര്‍ക്കാര്‍ വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്. അതോടൊപ്പം, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നുമില്ല. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ അങ്ങനെ നടത്തി പൂര്‍ത്തീകരിക്കരുത് എന്ന് ചിന്തിക്കുന്ന വളരെ ചെറിയ വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവര്‍ ബഹുജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല.

ചില നിക്ഷിപ്ത താല്‍പ്പര്യമാണ് അതിനു പിന്നില്‍. അതുവച്ച് എങ്ങനെയൊക്കെ ഉടക്കിടാന്‍ പറ്റും എന്നാണ്  നോക്കുന്നത്. എന്നാല്‍, ഇത്തരം ഉടക്കുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
 



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home