27 July Saturday

മാനന്തവാടി ബ്ലോക്കിൽ നൈപുണ്യ പരിശീലന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
മാനന്തവാടി
അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസാപ് കേരള, ടാറ്റാ പവർ എന്നിവരുമായി സഹകരിച്ച്  നടന്നുന്ന നൈപുണ്യ പരിശീലന പദ്ധതി ആരംഭിച്ചു. ഐഇഎൽടിഎസ്, ഒഇടി, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് തുടങ്ങി വിവിധ കോഴ്സുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലനം. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ അസാപുമായി സഹകരിച്ച് വിദ്യാർഥികൾക്ക് നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നത്.  
എസ് ടി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സൗജന്യമായാണ് പരിശീലനം.  എസ്‌സി വിദ്യാർഥികൾക്ക് 70 ശതമാനവും ജനറൽ വിദ്യാർഥികൾക്ക് 50 ശതമാനവും ഫീസ് ഇളവുണ്ട്. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷയായി.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,  പി ചന്ദ്രൻ, രമ്യാ താരേഷ്, എടവക പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പടകൂട്ടിൽ ജോർജ്,  പ്രോഗ്രാം ഓഫീസർ സനൽ കുമാർ, മാനന്തവാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്‌ദുൾ സലാം,  കെ കെ  സജീവൻ, സനൽ കൃഷ്ണൻ  എന്നിവർ സംസാരിച്ചു. അസാപ് കേരള  ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് ഷഷ്ന സ്വാഗതവും പ്രണോബ് ജെയിംസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top