07 September Saturday

കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

അപകടത്തിൽ തകർന്ന പിക്കപ്പ്

മാനന്തവാടി
അഞ്ച്കുന്ന് കൂളിവയലിന് സമീപം കെഎസ്ആർടിസി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്ക്. പിക്കപ്പ് ഡ്രൈവർ നല്ലൂർനാട് അരീക്കപ്പുറത്ത് ഷാനവാസ് (35), കെഎസ്ആർടിസി ഡ്രൈവർ മക്കിയാട് മുണ്ടക്കുറ്റിയിൽ രതീഷ് കുമാർ (41), കണ്ടക്ടർ കുഞ്ഞോം ആലിങ്കൽ പെരുമാൾ (53), മൊതക്കര അഞ്ചനാട്ട് അജിത ( 52 ), കരക്കാമല തുരുത്തിയിൽ നവാസ് (36), തുരുത്തിയിൽ നഫ്‌സൽ (31), തലപ്പുഴ ലാവണ്യ കോട്ടേജ് രമേഷ് കുമാർ (50), നല്ലൂർനാട് പച്ചനാൽ ജോസ് (55), കുന്ദമംഗലം തയ്യിൽ ഗീത ( 55), വെള്ളമുണ്ട കണിയാങ്കണ്ടി അഷ്മില (24), അസ്രമിൻസ (ഒന്നര), കണിയാങ്കണ്ടി അഷ്‌റഫ് (34) , മാനന്തവാടി കാവണക്കുന്ന് നിഖിൽ (27),  നാലാംമൈൽ ഷെരീജ (25) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശനി രാവിലെ 8.10 നാണ് അപകടം. മാനന്തവാടി ഡിപ്പോയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസും എതിരെവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ എല്ലാവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സനൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.  ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top