ad
Deshabhimani

പി വി വര്‍ഗീസ് വൈദ്യര്‍ അനുസ്മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2016, 06:23 PM | 0 min read


ബത്തേരി > ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസ സംസ്ക്കരണ ശാലയില്‍ പി വി വര്‍ഗീസ് വൈദ്യര്‍ അനുസ്മരണം നടത്തി. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനും എംഎല്‍എയുമായിരുന്ന പി വി വര്‍ഗ്ഗീസ് വൈദ്യരുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു അനുസ്മരണം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാസെക്രട്ടറി എം വേലായുധന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രഹ്മഗിരി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ പൌലോസ് അധ്യക്ഷനായി. സി എസ് ശ്രീജിത്, ടി സുരേഷ് ചന്ദ്രന്‍, മാത്യുസ് നൂറനാല്‍, എം പ്രകാശ് എന്നിവര്‍ സംസാരിച്ചു. സി കെ ശിവരാമന്‍ സ്വാഗതവും  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  ടി ആര്‍ സുജാത നന്ദിയും പറഞ്ഞു. വര്‍ഗീസ് വൈദ്യരുടെ കുടുംബാംഗങ്ങള്‍, ബ്രഹ്മഗിരി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home