Deshabhimani

കൈത്തറി രംഗത്തേക്ക് കുടുംബശ്രീ കാൽവയ്പ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2018, 06:45 PM | 0 min read

 എഴുകോൺ 

കൈത്തറി വ്യവസായത്തെ വിപുലീകരിക്കുന്നതിനായി  വ്യവസായ വകുപ്പ് കുടുംബശ്രീ മിഷന്‍ നേതൃത്വത്തില്‍‍ ആവിഷ്കരിച്ച യുവവീവ് പദ്ധതിയുടെ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പരിശീലന പരിപാടി പി അയിഷാ പോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെളിയം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈല സലീംലാൽ അധ്യക്ഷയായി.ജില്ലയിലെ ആദ്യബാച്ചിന്റെ പരിശീലനം വെളിയം പടിഞ്ഞാറ്റിന്‍കര വെല്‍ക്കോസ് കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിൽ ആരംഭിച്ചു. യുവ തലമുറയെ കുടുംബശ്രീ വഴി നെയ്ത്ത് പരിശീലനത്തിനും ഉൽപാദനത്തിനുമായി തെരെഞ്ഞെടുത്ത് തൊഴിലില്ലായ്മ പരിഹരിക്കുകയെന്നത് യുവവീവ് പദ്ധതി ലക്ഷൃമിടുന്നു. കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയ്‌ക്കൊപ്പം പ്രകൃതി ദത്തമായ വസ്ത്ര സങ്കല്പത്തെ പുതു തലമുറകളുടെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതിനും കൈത്തറിയെ നാടി​ന്റെ അഭിമാനമാക്കുന്നതിനും യുവവീവ് പദ്ധതി സഹായകമാകും. 
പരിശീലകര്‍ക്കുള്ള പഠനോപകരണ വിതരണം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ശശികുമാര്‍ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ് ഉഷ പദ്ധതി അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം ടി ഗിരിജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍ അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷൈലജ അനില്‍കുമാര്‍, പഞ്ചായത്ത് സ്റ്റാ​ന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പവിഴവല്ലി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയന്തി മധു, വെളിയം കൈത്തറി സൂപ്പര്‍വൈസര്‍ പി എ അന്‍സാര്‍, വെല്‍ക്കോസ് ഭരണസമിതിയംഗം കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ എ ജി സന്തോഷ് കുമാർ‍ സ്വാഗതം പറഞ്ഞു. വെല്‍ക്കോസ് സെക്രട്ടറി എസ് സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home