27 July Saturday

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കോയിപ്രം
വീട്ടുമുറ്റത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടത്തിയ പ്രതികളെ കോയിപ്രം പൊലീസ് പിടികൂടി. 22ന്‌ രാത്രി 10.30നും പിറ്റേന്ന് രാവിലെ ഏഴിനുമിടയിൽ വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച  കേസിലാണ് അറസ്റ്റ്. 
തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അജയന്റെ മകൻ അഖിൽ എന്ന് വിളിക്കുന്ന എസ് അനിൽ കുമാർ (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരാണ് പിടിയിലായത്. സുനിലിന്റെ മൊഴിപ്രകാരം കേസെടുത്ത എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്‌ പ്രതികളെ പിടിച്ചത്‌.
മൊബൈൽ ഫോൺ പിടിച്ചെടുത്തശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു. 22 ന് ഇരുവരും സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തുപോയശേഷം തിരികെ, രണ്ടാം പ്രതിയുടെ നീരേറ്റുപുറത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ വെണ്ണിക്കുളത്ത് സുനിലിന്റെ വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ കത്തിയിരുന്ന ബൈക്ക് കാണുകയും അവിടെയെത്തി പരിശോധിച്ചപ്പോൾ താക്കോൽ വാഹനത്തിൽ തന്നെ കണ്ടതിനെതുടർന്ന് മോഷ്ടിക്കുകയുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top