27 July Saturday
എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം

പതാക ജാഥയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

 പത്തനംതിട്ട

27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചു കൊണ്ടുള്ള ജാഥയ്‌ക്ക് ജില്ലയിൽ സ്വീകരണം നൽകി. പത്തനംതിട്ടയിലും അടൂരിലുമാണ്‌ സ്വീകരണം നൽകിയത്‌. 
പത്തനംതിട്ടയിൽ നടന്ന സ്വീകരണ യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം വി സഞ്ജു, സൂരജ് എസ് പിള്ള, കെ രഞ്ജു, ടി പി രാജേന്ദ്രൻ, ഡെൽവിൻ, വിജയകുമാരി, എ എ ബഷീർ, ബിനു ജേക്കബ് നൈനാൻ, വിവേക് ജേക്കബ് എബ്രഹാം, കെ വി കുഞ്ഞുപിള്ള, ടി കെ സജി, സി എൽ ശിവദാസ്  എന്നിവർ സംസാരിച്ചു. അടൂരിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ പി രവീന്ദ്രൻ അധ്യക്ഷനായി. ടി ഡി ബൈജു, റോയ് ഫിലിപ്പ്, എസ് ജയശ്രീ, എ ആർ അജീഷ്കുമാർ, എസ് ഷിബു, മുഹമ്മദ്‌ അനസ്, അഡ്വ. റോഷൻ ജേക്കബ്, പി ഉദയൻ, ജി കൃഷ്ണകുമാർ, ശ്യം ശശി, ജി സലിം കുമാർ, ജി രാജീവ്‌, സി എസ് ശ്രീകുമാർ, ടി കെ സുനിൽ ബാബു, ആർ രജനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top