13 October Sunday
പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണം

പത്തനംതിട്ട നഴ്‌സിങ് കോളേജിന് 90 % വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 പത്തനംതിട്ട

ബിഎസ്സ്സി നഴ്‌സിങ് ആദ്യ വര്‍ഷ പരീക്ഷയില്‍ പത്തനംതിട്ട ഗവ. നഴ്‌സിങ് കോളേജിന് 90 ശതമാനം  വിജയം. പരീക്ഷയെഴുതിയ 60 വിദ്യാര്‍ഥികളില്‍ 54 പേരും ജയിച്ചു. മികച്ച വിജയ ശതമാനമാണ് പത്തനംതിട്ട നഴ്‌സിങ് കോളേജ് നേടിയതെന്ന്  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്.  കേരള നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരവും കേരള ആരോഗ്യ സര്‍വകലാശലയുടെ അംഗീകാരവും പത്തനംതിട്ട നഴ്‌സിങ് കോളേജിനുണ്ട്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരത്തിന്  അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടിയും  സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്ന പ്രചാരണം നടത്തരുതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. 
സര്‍ക്കാര്‍ ഫീസില്‍ സംസ്ഥാനത്ത് നഴ്‌സിങ് വിദ്യാഭ്യാസം പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കുടുതല്‍ നഴ്‌സിങ് കോളേജുകള്‍  ആരംഭിച്ചത്.  2023ല്‍ ആരോഗ്യ മന്ത്രിവീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നഴ്‌സിങ് കോളേജ്  തുടങ്ങിയത്.   കോളേജ് ബസിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുമുണ്ട്.    സ്വന്തം  കെട്ടിട സമുച്ചയം ഒരുക്കാനുള്ള നടപടി  പുരോഗമിക്കുന്നു. സംസ്ഥാനത്ത്  ആറ് പുതിയ നഴ്‌സിങ്  കോളേജുകള്‍ക്കാണ്  സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. അതിലാണ് പത്തനംതിട്ടയും.  അധ്യാപകരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചാണ് കോളേജ് ആരംഭിച്ചത്. ക്ലിനിക്കല്‍ പരിശീലനത്തിന്  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംവിധാനമൊരുക്കി. ലാബും അനുബന്ധ സംവിധാനങ്ങളുമുണ്ട്. കൂടാതെ കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്‌സിങ് കോളേജുകള്‍ക്കായി 20 കോടി രൂപയും അനുവദിച്ചിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത്1,020 ബിഎസ്സി  നഴ്‌സിങ്  സീറ്റുകള്‍  വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എംഎസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്സും  ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്‌സിങ് മേഖലയില്‍ സംവരണം അനുവദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top