Deshabhimani

വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 18, 2020, 03:26 PM | 0 min read

വളാഞ്ചേരി > മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം  സ്വദേശിയാണ് അറസ്റ്റിലായത്. 17,15,13,10 വയസ്സുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.

പോക്സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം പുറഞ്ഞുപറഞ്ഞത്. പത്തുവയസ്സുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത.് പിന്നാലെ മറ്റുകുട്ടികളോട് അധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home