ad
Deshabhimani

സംഗീത നാടക അക്കാദമി 
പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 12, 2022, 12:09 AM | 0 min read


തൃശൂർ
കേരള സംഗീത  നാടക അക്കാദമി 2021ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  കരിവെള്ളൂർ മുരളി (നാടകം), വി ഹർഷകുമാർ (കഥാപ്രസംഗം), മാവേലിക്കര പി സുബ്രഹ്മണ്യം (സംഗീതം) എന്നിവർ ഫെലോഷിപ്പിന്‌ അർഹരായി. 17പേർക്ക്‌ അവാർഡും  23പേർക്ക്‌ ഗുരുപൂജ പുരസ്കാരവും ലഭിച്ചു.

കെപിഎസി മംഗളൻ–- നാടകം (അഭിനയം),  മണിയപ്പൻ ആറന്മു–- നാടകം (രചന, സംവിധാനം), ബാബു പള്ളാശേരി–- നാടകം (രചന, സംവിധാനം,
അഭിനയം),  എ എൻ മുരുകൻ–- നാടകം (അഭിനയം), രാജ്മോഹൻ നീലേശ്വരം–- നാടകം (രചന, സംവിധാനം), സുധി നിരീക്ഷ–- നാടകം (നടി, സംവിധാനം), ആർ എൽ വി രാമകൃഷ്ണൻ–- മോഹിനിയാട്ടം, കലാമണ്ഡലം സത്യവ്രതൻ–- കേരളനടനം, ഗീത പത്മകുമാർ–- കുച്ചിപ്പുടി, പി സി ചന്ദ്രബോസ്–- ഉപകരണ സംഗീതം, പെരിങ്ങോട് സുബ്രഹ്മണ്യൻ–- ഇടയ്ക്ക,  പഴുവിൽ രഘുമാരാർ–- മേളം, വഞ്ചിയൂർ പ്രവീൺകുമാർ–- കഥാപ്രസംഗം,  കൊല്ലം വി സജികുമാർ–- വായ്പാട്ട്, താമരക്കുടി രാജശേഖരൻ–- മുഖർശംഖ്, എൻ പി പ്രഭാകരൻ–- സംഗീതം, മഞ്ജു മേനോൻ–-ലളിതഗാനം എന്നിവർക്കാണ്‌ പുരസ്‌കാരം.

കലാനിലയം ഭാസ്കരൻനായർ, സി വി ദേവ്, മഹാശയൻ, ജോർജ്‌ കണക്കശേരി, ചന്ദ്രശേഖരൻ തിക്കോടി,  കബീർദാസ്, നമശിവായൻ,  സൗദാമിനി, കുമ്പളം വക്കച്ചൻ, അലിയാർ പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര (എല്ലാവരും നാടകം), ആലപ്പി രമണൻ–- കഥാപ്രസംഗം, സുകു ഇടമറ്റം (വി എ സുകുമാരൻ നായർ)–- ചമയം, ഗിരിജ  ബാലകൃഷ്ണൻ–- സോപാന സംഗീതം, മണിയൻപറമ്പിൽ മണിനായർ (മണി ചേർപ്പ്) –- ഇലത്താളം, ജോയ് സാക്സ്–- ക്ലാരനറ്റ്–, സാക്സഫോൺ, പപ്പൻ നെല്ലിക്കോട്–- നാടകം, മാർഗി വിജയകുമാർ–- കഥകളി, പഴുവിൽ ഗോപിനാഥ്–- ഓട്ടൻതുള്ളൽ, പത്മനാഭൻ കോഴിക്കോട് (പപ്പൻ)–- ഉപകരണസംഗീതം, പങ്കജാക്ഷൻ കൊല്ലം–- വായ്പാട്ട്, ടി കെ ഡി മുഴപ്പിലങ്ങാട്–- നാടകം, കലാമണ്ഡലം സുകുമാരൻ–- കഥകളി എന്നിവരാണ്‌ ഗുരുപൂജ പുരസ്‌കാരത്തിന്‌ അർഹരായത്‌. 

ഫെലോഷിപ്‌ നേടിയവർക്ക് പ്രശസ്തി പത്രവും ഫലകവും 50,000 രൂപയും, ഗുരുപൂജ  പുരസ്കാര ജേതാക്കൾക്ക് പ്രശസ്തിപത്രവും ഫലകവും 30,000 രൂപയും സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ കേരള സംഗീത  നാടക അക്കാദമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നിർവാഹക സമിതി അംഗങ്ങളായ വി ടി മുരളി, വിദ്യാധരൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home