Deshabhimani

ഖാദി മേഖലയിൽ പരിഷ്‌കരിച്ച കൂലി ഒന്ന് മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2019, 06:34 PM | 0 min read


സംസ്ഥാനത്തെ  ഖാദി തൊഴിലാളികളുടെ പരിഷ്‌കരിച്ച  മിനിമം കൂലി ആഗസ്ത് ഒന്നുമുതൽ നല്‍കുമെന്ന് ഖാദി ബോർഡ്, ഖാദി സ്ഥാപനങ്ങള്‍, ഖാദി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ  സംയുക്തയോഗത്തിൽ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സർക്കാർ നൽകാനുള്ള ഖാദി റിബേറ്റ് കുടിശ്ശിക ഓണത്തിനുമുമ്പ‌് നൽകും. ഖാദി വ്യാപിപ്പിക്കുന്നതിന‌് ഒക്ടോബർ രണ്ടുമുതൽ പ്രത്യേക പരിപാടികൾ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഖാദി തൊഴിലാളികളുടെ മിനിമം കൂലി  പരിഷ്‌കരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. അതുപ്രകാരം സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കരിച്ച  മിനിമംവേതനം ഖാദി തൊഴിലാളികൾക്ക‌് നടപ്പാക്കാൻ  വർഷം 55 കോടി  രൂപ ചെലവുവരും. ഖാദിമേഖലയിൽ കൂലി നിശ്ചയിക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച  ഖാദി കോസ്റ്റ് ചാർട്ട്  നടപ്പാക്കും. പരിഷ്‌കരിച്ച  മിനിമം കൂലി പ്രകാരം ഒരു നൂല്പുതൊഴിലാളിക്ക് ഒരു കഴി നൂൽ നൂൽക്കുന്നതിന‌് (33 കൌണ്ട് ) 5.50 രൂപ നിരക്കിൽ വേതനം ലഭിച്ചിരുന്ന സ്ഥാനത്ത‌് പുതുക്കിയ മിനിമം വേതന നിരക്ക് പ്രകാരം 14.90 രൂപ കൂലിയും 29 രൂപ ഡിഎയും  നെയ്തു തൊഴിലാളിക്ക‌്   മീറ്ററിന് 23.46 രൂപ  ലഭിച്ചിരുന്ന സ്ഥാനത്ത‌്  69.60 രൂപ കൂലിയും 29 രൂപ ഡിഎയും ലഭ്യമാകും.

13600   ഖാദി  തൊഴിലാളിക്ക‌് സംസ്ഥാന സർക്കാരിൽനിന്ന‌്  ഇൻകം സപ്പോർട്ട‌് പദ്ധതി പ്രകാരം ലഭിക്കുന്ന തുകയും മിനിമംകൂലി നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തും. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇൻകം സപ്പോർട്ട‌് ഇനത്തിൽ 82 കോടി രൂപ ഖാദി തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്.
തൊഴിലാളികളുടെ ഉത്സവബത്ത 1500 ആയി വർധിപ്പിച്ചു.

യോഗത്തിൽ സി  കൃഷ്ണൻ എംഎൽഎ, ഖാദി ബേർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്, ഖാദി സെക്രട്ടറി ശരത് വി രാജ്, ഖാദി കമീഷൻ സംസ്ഥാന ഡയറക്ടർ ലളിത മാണി, ഖാദി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ  സോണി കോമത്ത്,  ഖാദി  തൊഴിലാളി സംഘടനാ പ്രതിനിധികളായ ജോസഫ് പെരുമ്പള്ളി, രാജേന്ദ്രദാസ്, ഗംഗാധരൻ, ഖാദി സ്ഥാപനങ്ങളിൽ നിന്ന‌്  ഗോപാലപൊതുവാൾ, സി കേശവൻ, പി ബാലൻ, കൃഷ്ണകുമാർ, ബാബുരാജ്, ഖാദി ബോർഡ് അംഗങ്ങളായ കെ ധനഞ്ജയൻ, പി എൽ മാണി,   ടി വി ബേബി എന്നിവര്രും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home