Deshabhimani

ഉദുമ സ്പിന്നിങ് മില്‍ ഉടന്‍ തുറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2017, 05:52 PM | 0 min read

പൊയിനാച്ചി > മൈലാട്ടിയിലുള്ള ഉദുമ സ്പിന്നിങ് മില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന്  സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സി ആര്‍ വത്സന്‍ പറഞ്ഞു. 
സ്പിന്നിങ് മില്ലിലെ ഉദ്യോഗാര്‍ഥികളുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകള്‍ തീര്‍ത്ത് പുതിയ നിയമനം നടത്തും. ഓണത്തിന് മുമ്പ് മില്ല് തുറന്നുപ്രവര്‍ത്തിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് സി ആര്‍ വത്സന്‍ പറഞ്ഞു. 
വ്യാഴാഴ്ച രാവിലെ സി ആര്‍ വത്സന്‍ ഉദുമ സ്പിന്നിങ്മില്‍ സന്ദര്‍ശിച്ചു. മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. മാനേജര്‍ ഇന്‍ചാര്‍ജ് കെ എ ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് അനൂപ്കുമാര്‍, സിപിഐ എം ഏരിയാസെക്രട്ടറി ടി നാരായണന്‍, സിഐടിയു ജില്ലാസെക്രട്ടറി പി മണിമോഹന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, ജില്ലാപ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരും ചെയര്‍മാനൊപ്പമുണ്ടായിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home