ad
Deshabhimani

സിപിഐ എം നേതാവിനെ‌ ലീഗുകാർ ആക്രമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2021, 11:11 PM | 0 min read

പള്ളിക്കര
സിപിഐ എം നേതാവിനെ മുസ്ലിംലീഗുകാർ ബൈക്ക്‌ തടഞ്ഞുനിർത്തി ആക്രമിച്ചു. സിപിഐ എം പള്ളിക്കര  മുൻ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ എം എച്ച്‌ ഹാരിസിനെയാണ്‌ അക്രമിച്ചത്‌.  വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ പള്ളിക്കരയിൽനിന്ന്‌ വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോഴാണ്‌ ബേക്കൽ മസ്‌തിഗുഡയിൽ ലീഗുകാർ അക്രമിച്ചത്‌.  ലീഗ്‌ നേതാവും പഞ്ചായത്തംഗവുമായ  അബ്ദുള്ള ഹാജിയുടെ മകൻ  ഷാഹുലുവിന്റെ നേതൃത്വത്തിലെത്തിയ സംഘം ബൈക്ക്‌ തടഞ്ഞുനിർത്തിയ ശേഷം അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹാരിസിനെ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ സിപിഐ എം പള്ളിക്കര ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home