ad
Deshabhimani

കാറില്‍ കടത്തിയ 1.88 കോടി പിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 05, 2021, 12:28 AM | 0 min read

ഹരിപ്പാട്
കാറിൽകടത്തിയ 1.88 കോടിയുമായിനാലുപേരെ എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊല്ലം താമരക്കുളം സീതാറാംനിവാസിൽ ദീപക്, കൊല്ലം കല്ലുംതാഴത്ത് വരയാൽ വിളച്ചിറയിൽ രാജേഷ്, ഹരിപ്പാട് പിലാപ്പുഴ ദ്വാരകനിവാസിൽ അതുൽ, കായംകുളം ചിറക്കടവം പ്രശാന്ത്ഭവനത്തിൽ പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവരെ  ഹരിപ്പാട് പൊലീസിന്‌‌ കൈമാറി. മാധവ ജങ്ഷനിൽ കായംകുളം റേഞ്ച് ഇൻസ്‌പെക്‌ടർ എസ്‌ അനിർഷയുടെ നേത‌ൃത്വത്തിലാണ് പിടിച്ചത്. ഞായറാഴ്‌ച രാത്രി 1.45നാണ്‌ സംഭവം. വാഹനത്തിന്റെ മാറ്റിനടിയിലെ ബാഗിലും പ്രതികളുടെ വസ്‌ത്രത്തിലെ ചെറിയ അറകളിലുമാണ്‌ പണം സൂക്ഷിച്ചത്.  
 റെയ്ഡിൽ  പ്രിവന്റീവ് ഓഫീസർ ജെ കൊച്ചുകോശി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി ആർ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർ റഫീഖ്, കെ എച്ച് ഹരീഷ്‌കുമാർ, അരുൺ,  ഡ്രൈവർ പ്രദീപ് എന്നിവരും പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home