ഇ പത്മനാഭൻ അനുസ്‌മരണം നാളെ

കണ്ണൂർ
കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭന്റെ 29ാം ചരമവാർഷിക ദിനം ബുധനാഴ്‌ച ആചരിക്കും. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന വർഗീയ വിരുദ്ധ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം 1990 സെപ്റ്റംബർ 18നാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 137 ഏരിയാകേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ജില്ലാ കേന്ദ്രങ്ങളിൽ ‘രണ്ടാം മോഡി സർക്കാരും തൊഴിലാളിവിരുദ്ധ നടപടികളും’ വിഷയത്തിൽ പ്രഭാഷണം. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനം കെ ടി കുഞ്ഞിക്കണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ രാജചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തും.








0 comments