ad
Deshabhimani

രാജധാനി ജ്വല്ലറി കവർച്ച: 
ഒരാൾകൂടി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2021, 11:40 PM | 0 min read

മഞ്ചേശ്വരം 
ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. കർണാടകയിലെ കാർക്കള ഹോസ്മാർ വില്ലേജിലെ റഹ്‌മാ മൻസിലിൽ  മുഹമ്മദ്‌ റിയാസാ (32 ) ണ് അറസ്റ്റിലായത്. 
കർണാടകയിലെ കുദ്രമുഖിൽ നിന്നും കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ്  പിടികൂടിയത്. കവർച്ചക്ക്‌ ശേഷം കാർക്കളയിൽ നിന്ന്‌ മാറി നിന്ന ഇയാൾ  ലോറി ഡ്രൈവറായി ജോലിചെയ്യുന്ന വിവരം ലഭിച്ചാണ്‌ പൊലീസ്‌ പിന്തുടർന്നത്‌.  മുഹമ്മദ്‌ റിയാസാണ്‌ ജ്വല്ലറിയിലെ സിസിടിവി തകരാറിലാക്കി ഹാഡ്‌ഡിസ്‌ക്‌ അഴിച്ചുമാറ്റിയത്‌. മുമ്പ്‌ ഗൾഫിലായിരുന്ന റിയാസ്‌ നാട്ടിലെത്തിയാണ്‌ കവർച്ചാ സംഘത്തോടൊപ്പം ചേർന്നത്‌. ഇയാൾ കൊലക്കേസിൽ കൂടി പ്രതിയാണ്‌. 
 ജൂലൈ 25 നാണ്‌  സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച്‌ ഏഴ് അംഗ സംഘം ജ്വല്ലറിയിൽ കവർച്ച നടത്തിയത്‌.  നാല്‌ ലക്ഷം രൂപയടക്കം 16 ലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളും വാച്ചും കവർന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home