ad
Deshabhimani

കാവുടയോൻക്ഷേത്രം സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2023, 01:05 AM | 0 min read

ചേർത്തല
ദേവസ്വംബോർഡിന്റെ കീഴിലെ കാർത്യായനി ദേവിക്ഷേത്രത്തിൽ ഉപദേശക സമിതി നേതൃത്വത്തിൽ പുനർനിർമിച്ച കാവുടയോൻക്ഷേത്രം സമർപ്പിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർ മനയ്‌ക്കൽ ഹരിനാരായണൻ നമ്പൂതിരിപ്പാട് പുനഃപ്രതിഷ്‌ഠയ്‌ക്ക്‌ മുഖ്യകാർമികനായി. ക്ഷേത്രസമർപ്പണ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു.  നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. 
തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ക്ഷേത്രസമർപ്പണം നടത്തി. ദേവസ്വം ബോർഡംഗം ജി സുന്ദരേശൻ, എക്‌സിക്യുട്ടീവ് എൻജിനിയർ വിജയമോഹൻ, അസി. എൻജിനിയർ എം ജെ പ്രേംജി, സബ്ഗ്രൂപ്പ്‌ ഓഫീസർ ടി ആർ പ്രകാശ്കുമാർ, പി എം തങ്കപ്പൻ, പി ടി കൃഷ്‌ണകുമാരി, ചേർത്തല രാജൻ, അരുൺ കെ പണിക്കർ, ജി ശരത്ത്, കെ ദേവരാജൻപിള്ള എന്നിവർ സംസാരിച്ചു. 
ഉപദേശകസമിതി സെക്രട്ടറി നന്ദനം ദേവദാസ് സ്വാഗതവും പ്രസിഡന്റ് എം ഇ രാമചന്ദ്രൻ നായർ നന്ദിയുംപറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home