ഹാലണ്ടിന് ഇരട്ടഗോൾ; ഇറാഖിനെ തകർത്ത് നോർവെ

ബോസ്റ്റൺ : അരങ്ങേറ്റ മത്സരത്തിൽ ഇരട്ടഗോളുമായി സൂപ്പർ താരം എർലിങ് ഹാലണ്ട് തിളങ്ങിയതോടെ നോർവെയ്ക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്ക് ഇറാഖിനെ തകർത്തു. 28 വർഷങ്ങൾക്കു ശേഷം ലോകകപ്പിനെത്തിയ നോർവെയെ ഹാലണ്ടിന്റെ ഗോളുകളാണ് ആദ്യ വിജയത്തിലെത്തിച്ചത്. 1998ലാണ് നോർവേ അവസാനമായി ലോകകപ്പിനെത്തിയത്.
29,43 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. 76–ാം മിനിറ്റിൽ ലിയോ ഓസ്റ്റിഗാർഡും ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യൻ തോർസ്റ്റൈറ്റും നോർവെയ്ക്കായി ഗോളടിച്ചതോടെ മികച്ച മാർജിനിൽ ടീം ജയിച്ചുകയറി. 39-ാം മിനിറ്റിൽ ഐമെൻ ഹുസൈനാണ് ഇറാഖിന്റെ ആശ്വാസഗോൾ നേടിയത്.








0 comments