എടക്കര > മാസ്‌ക് ധരിക്കാത്ത വയോധികയ്‌ക്ക് കോവിഡ് സ്‌ക്വാഡ് സെക്‌ടറൽ മജിസ്‌ട്രേറ്റ് പിഴ ചുമത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ നിലമ്പൂർ തഹസിൽദാരോട് വിശദീകരണം തേടി. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ടയിലെ അത്തിമണ്ണിൽ ആയിശ എന്ന 85 കാരിയോട് പിഴ ആവശ്യപ്പെടുന്ന വീഡിയോ ആണ് വൈറലായത്.
വാഹനത്തിന്റെ ഡ്രൈവർ വീഡിയോ എടുത്ത് ഡ്രൈവർമാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്കും ഇത് മറ്റുള്ളവർ പൊതു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുകയായിരുന്നു. പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാർ ജാഗ്രത കാണിക്കുന്നതിനായി പേപ്പറിൽ താക്കീതെഴുതി വിടുകയായിരുന്നുവെന്നും വീഡിയോ എടുത്തത് തന്റെ അറിവോടെ അല്ലെന്നുമാണ് സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ വിശദീകരണം.
വയോധികയുടെ നിഷ്‌ക്കളങ്കതയോടെയുള്ള സംസാരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നു. രൂക്ഷവിമൾശനമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..