27 July Saturday

മാധ്യമങ്ങൾ അബദ്ധവാർത്തകൾ സൃഷ്‌ടിക്കുന്നു: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

ആലപ്പുഴ> ആലപ്പുഴയിൽ അച്ചടക്ക നടപടിയെടുത്തതുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ അബദ്ധവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. അമ്പലപ്പുഴയിൽ സിപിഐ എം ഭവനസന്ദർശനത്തിനിടെ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

"പാർടിക്ക്​​ നിരക്കാത്ത സമീപനം സ്വീകരിച്ചതിന്റെ പേരിൽ ഒരാളെ സസ്‌പെൻഡ്​ ചെയ്‌തുവെന്നത്‌ യാഥാർഥ്യമാണ്‌. ഒറ്റ​ക്കെട്ടായാണ്‌ ഈ തീരുമാനമെടുത്തത്‌. എന്നാൽ മാധ്യമങ്ങളിൽ വന്നതെന്താണ്‌. രണ്ട്‌  ഭാഗമായിനിന്ന്‌ വലിയ പോരാട്ടം നടത്തുന്നുവെന്നാണ്‌. ഇത്തരത്തിൽ ഒരുപാട്​ അബദ്ധവാർത്തകളാണ് മാധ്യമങ്ങൾ സൃഷ്‌ടിക്കുന്നത്​. അതിനോട്​ പ്രതികരണം ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടുണ്ട്​.

എൽഡിഎഫ്‌ സർക്കാർ നന്നായി നീങ്ങുന്നുവെന്ന്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. ഭവനസന്ദർശനത്തിൽ സർക്കാരിനെക്കുറിച്ചും പാർടിയെക്കുറിച്ചും നല്ല അഭിപ്രായം പറയുമ്പോൾ വിമർശനംകൂടി അറിയിക്കാൻ അങ്ങോട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌. അപ്പോൾ വിമർശനപരമായ നല്ല പ്രതികരണവും വരുന്നു​. അത്​ വലിയ അനുഭവമാണ്" – എം എ ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top