ബിന്നി ഇമ്മട്ടി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 09:26 PM | 0 min read

തൃശൂർ>  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ബുധൻ രാത്രി എട്ടോടെയായിരുന്നു അന്ത്യം. തൃശ്ശൂരിലാണ് താമസം. അച്ഛൻ: ഇമ്മട്ടി ജോസഫ്‌,  അമ്മ: മേരി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്‌.തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിന്റാണ്.



deshabhimani section

Related News

0 comments
Sort by

Home