ad
Deshabhimani

എതിരില്ലാതെ എൽഡിഎഫ്‌; മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിൽ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2020, 04:44 PM | 0 min read

ശ്രീകണ്ഠപുരം > മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന്‌ എതിരില്ല. മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11  വാർഡുകളാണ്‌ പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ തന്നെ എൽഡിഎഫ്‌ സ്വന്തമാക്കിയത്‌.

മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ  ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2005ൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌ ദേശീയ ശ്രദ്ധ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home