ad
Deshabhimani

ചൂടിന് ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ മുന്നറിയിപ്പ്

rain.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 10:17 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ശമനമായി ഇന്ന് മഴയെത്തും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പലയിടത്തും കനത്ത ചൂടാണ് മഴ കുറഞ്ഞതുമൂലം ഉണ്ടായിരിക്കുന്നത്. മഴ മുന്നറിയിപ്പ് ചൂടിനൊരു ആശ്വാസമാകും.


തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഉച്ചയ്‌ക്ക്‌ 2.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെയും കന്യാകുമാരി തീരത്ത് പകൽ 11.30 വരെ 1.2 മുതൽ 1.7 മീറ്റർ വരെയും തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home