ഏഷ്യൻ ഗെയിംസ്
ചരിത്രമെഴുതി മലയാളിതാരം വിദർശ; ഷൂട്ടിംഗിൽ വെള്ളി നേട്ടവുമായി ഇന്ത്യ

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. മലയാളിതാരം വിദർശ കെ വിനോദ്, സോനം മസ്‌കർ, ഇളവേനിൽ വാളരിവൻ എന്നിവരടങ്ങുന്ന ടീമിനാണ് മെഡൽ നേട്ടം. ആദ്യമായാണ് ഷൂട്ടിംഗിൽ ഒരു മലയാളി താരം മെഡൽ നേടുന്നത്.
ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി കേരളത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് വിദർശ. കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദ് കെ ഡിയുടേയും, അനിത വിനോദിൻെറയും മകളാണ് വിദർശ. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടുക എന്ന സ്വപ്നവും കൊണ്ടു നടക്കുന്ന വിദർശ നിലവിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന് മുൻ സർക്കാർ 5 ലക്ഷം രൂപ വിദർശക്ക് സമ്മാനിച്ചിരുന്നു.
Updating








0 comments