27 July Saturday

വായനയുടെ പ്രാധാന്യം വിശദീകരിച്ച് കേരളീയത്തിന് എം ടിയുടെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2023

തിരുവനന്തപുരം > കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തിൽ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണു താനെന്നും പ്രായത്തിന്റേതായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടെങ്കിലും വായനയെന്നത് പതിവാണെന്നും എം ടി പറഞ്ഞു.

തന്റെ കുട്ടിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പുസ്തകങ്ങൾക്കായി പലയിടത്തും അലയേണ്ടി വന്നു. എന്നാൽ ഇന്നു സ്‌കൂളുകളിൽത്തന്നെ ധാരാളം പുസ്തകങ്ങളുണ്ട്. ലൈബ്രറികളും വലുതായി. നാട്ടിൻപുറത്തും മികച്ച ലൈബ്രറികളായി. ഇത് വലിയൊരു വളർച്ചയാണെന്നും എം ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top