Deshabhimani

എം ടിക്ക്‌ ആദരം; ‘മനോരഥങ്ങൾ' ട്രെയിലർ പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 10:08 PM | 0 min read

കൊച്ചി > ‘മനോരഥങ്ങൾ' എന്ന വെബ് സീരിസിന്റെ ട്രെയിലർ പുറത്തിറക്കി. എം ടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള വെബ്‌ സീരീസാണ്‌ മനോരഥങ്ങൾ. എം ടിയുടെ ജന്മദിനത്തിലാണ്‌ ട്രെയിലർ റിലീസ്‌ ചെയ്തിരിക്കുന്നത്‌.  സീ ഫൈവിലൂടെയാണ്‌ സീരീസ്‌ പുറത്തിറങ്ങുന്നത്‌.
 
മമ്മൂട്ടി, മോഹൻലാൽ, ഫഹദ്‌ ഫാസിൽ എന്നവർ ഉൾപ്പെടെ അണിനിരന്ന സീരീസിൽ ഒൻപത്‌ കഥകളാണുള്ളത്‌. എട്ട്‌ സംവിധായകർ ഈ കഥകർ സ്‌ക്രീനിലേക്കെത്തിക്കുന്നു. ഓഗസ്റ്റ് 15 ന് സീ ഫൈവിൽ പ്രീമിയർ ചെയ്യുന്ന വെബ് സീരിസ് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ  ലഭ്യമാണ്‌. എം ടി വാസുദേവൻ നായർക്ക്‌ ആദരമെന്നൊളമാണ്‌ സീരീസ്‌ പുറത്തിറക്കുന്നത്‌. എം ടി തന്നെ രചിച്ച ഈ ഒൻപത്‌ കഥകളും പരസ്പരബന്ധിതമാണ്‌.
 
പ്രിയദർശൻ രണ്ടും രഞ്ജിത്ത്‌, ശ്യാമപ്രസാദ്, അശ്വതി നായർ, മഹേഷ് നാരായണൻ, ജയരാജ് നായർ, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട് എന്നിവർ ഓരോ കഥകൾ വീതവും സംവിധാനം ചെയ്തിരിക്കുന്നു. മോഹൻലാൽ, മമ്മൂട്ടി,ഫഹദ്‌ ഫാസിൽ എന്നിവർക്ക്‌ പുറമേ ബിജു മേനോൻ, ശാന്തികൃഷ്ണ, ജോയ് മാത്യു, പാർവതി തിരുവോത്ത്‌, ഹരീഷ് ഉത്തമൻ, മധു, ആസിഫ് അലി, സറീന മൊയ്‌ദു, കൈലാഷ്, ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി, സിദ്ദിഖ്, ഇഷിത് യാമിനി, നസീർ, ഇന്ദ്രജിത്ത്‌, അപർണ ബാലമുരളി എന്നിവരും മനോരഥങ്ങളിൽ അഭിനയിക്കുന്നു. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവർ ചേർന്നാണ് ഈ വെബ് സീരിസ് നിർമ്മിച്ചിരിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home