27 July Saturday

തെരഞ്ഞെടുപ്പ് ക്രമക്കേട്: കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് വിദ്യാർത്ഥിക്കും സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

തിരുവനന്തപുരം > കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന് പിന്നാലെ വിദ്യാർത്ഥി  എ വിശാഖിനെയും മാനേജ്‌മെൻറ്  സസ്‌പെൻഡ് ചെയ്‌തു.

നേരത്തെ കേരള സർവകലാശാല നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ്‌ ഷൈജുവിനെ ഒന്നാം പ്രതിയും എ വിശാഖ്‌ രണ്ടാംപ്രതിയുമായി കേസെടുത്തിരുന്നു. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ക്രിമിനൽ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സർവകലാശാല രജിസ്‌ട്രാർ സംസ്ഥാന, ജില്ലാ പൊലീസ്‌ മേധാവിമാർക്കും കാട്ടാക്കട സ്‌റ്റേഷനിലും പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top