Deshabhimani

ചേർത്തലയിൽ ഇനി ട്രെയിനും ജനിക്കും; ഓട്ടോകാസ്‌റ്റിൽ ബോഗി നിർമാണം ആരംഭിച്ചു, തിരിച്ചുവരവിൽ ഒരു പൊതുമേഖലാ സ്ഥാപനംകൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2020, 06:35 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത്‌ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി അഭിമാനകരമായ തിരിച്ചുവരവിൽ. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ ട്രെയിന്‍ ബോഗി നിര്‍മ്മാണം ആരംഭിച്ചു. ട്രെയിന്‍ ബോഗി നിര്‍മ്മിക്കാന്‍ റെയില്‍വേക്ക് കീഴിലുള്ള ആര്‍ ഡി എസ് ഒയുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ചിരുന്നു.

ഉത്തര റെയില്‍വേയുടെ പഞ്ചാബ് സോണിലുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗി നിര്‍മ്മിക്കാന്‍ ഓര്‍ഡറും ലഭിച്ചു. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ ശക്തമായ തിരിച്ചുവരവാണിത്. ഓട്ടോകാസ്റ്റിന്റെ കാസ്റ്റിന്റെ കാസ്റ്റിങ്ങുകള്‍ക്ക് കാനഡയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്താണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്.

അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ പൊതുമേഖലാ സ്ഥാപനമാണ് ചേർത്തലയിലെ ഓട്ടോകാസ്റ്റ്. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനസർക്കാർ നൽകിയ 40 കോടി വിനിയോഗിച്ച് സാങ്കേതിക മികവ് സ്ഥാപനം കൈവരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ടെണ്ടറിൽ പങ്കെടുത്ത ഓട്ടോകാസ്റ്റിന് അഞ്ച് ശതമാനം ബോഗികൾ നിർമ്മിക്കാനുള്ള അനുമതിയാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home