ad
Deshabhimani

വിപണി നിയന്ത്രണങ്ങൾ പാളി, വിലക്കയറ്റം വര്‍ധിക്കുന്നു;തിരിച്ചു കയറാനാവാതെ രൂപ

Price Hike
വെബ് ഡെസ്ക്

Published on Aug 15, 2026, 05:22 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത്‌ മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് വിലക്കയറ്റം വര്‍ധിക്കയാണ്. ഭക്ഷ്യവസ്തുക്കൾ, പ്രാഥമിക ഉത്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടാവുന്ന വര്‍ധനവാണ് മൊത്ത വില സൂചികയെ സ്വാധീനിക്കുന്നത്. വിലകളിലെ ഈ കുതിച്ചു ചാട്ടം ചില്ലറ വിപണിയിലേക്കും വ്യാപിക്കുന്നതോടെ സാധനങ്ങളുടെ വില നിലവാരം ഇനിയും കുതിക്കും. ജീവിതം കൂടുതൽ കഠിനമാവും.


കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 9.78 ശതമാനമാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. അപകടകരമായ നിരക്കിൽ എന്നാണ് വിശേഷണം. തുടർച്ചയായ മൂന്നാം മാസമാണ്‌ വിലക്കയറ്റം 10ശതമാനത്തിന്‌ അടുത്തായി തുടരുന്നത്. മെയ്‌ മാസത്തിൽ വിലക്കയറ്റം 9.88ശതമാനമായിരുന്നു. ഇത് കഴിഞ്ഞ രണ്ടുവർഷ കാലയളവിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമായിരുന്നു. ജൂണിൽ 9.87ശതമാനമായിരുന്നു.


ഓരോ മേഖലയിലും കത്തികയറൽ


പുതിയ കണക്കുകൾ പ്രകാരം ഇന്ധന– ഉ‍ൗർജ്ജ മേഖലയിൽ വിലക്കയറ്റം 20.05ശതമാനത്തിൽ നിൽക്കുന്നു. മെയ്‌ മാസത്തിൽ ഇത്‌ 30.33ശതമാനവും ജൂണിൽ 27.41ശതമാനവുമായി ഉയര്‍ന്നു നിന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 6.65 ശതമാമായി. ഒന്നര വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കാണിത്. നിര്‍മ്മിത ഉൽപന്നളുടെ കാര്യത്തിൽ 8.29% പ്രാഥമിക ഉൽപന്നൾക്ക് 8.52% എന്നിങ്ങനെയാണ് വിലക്കയറ്റം.


ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റം ഉണ്ടായതിന് സമാന്തരമായി ഇന്ധന ഊര്‍ജ മേഖലയിലെ വിലവര്‍ധന ഗതാഗത ചെലവ് വര്‍ധവിന്റെ രൂപത്തിൽ സാധനങ്ങളുടെ വിലയിലേക്ക് എത്തും. മാത്രമല്ല ഹോട്ടൽ ഭക്ഷണ വില ഒരു വര്‍ഷത്തിനകം കുത്തനെ കൂടിയതിലും ഇതിന്റെ പ്രതിഫലനമുണ്ട്.


പിടിച്ചു നിര്‍ത്താൻ

ഉത്തരവാദപ്പെട്ടവര്‍


ക്രൂഡോയിൽ വില വ്യതിയാനങ്ങൾ, ഗതാഗതച്ചെലവിലുണ്ടായ വർധനവ്, മോശം കാലാവസ്ഥ മൂലം കാർഷിക വിളകളുടെ ഉൽപ്പാദനത്തിലുണ്ടായ കുറവ് എന്നിവയാണ് പതിവ് പോലെ കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റത്തിന് പ്രധാന കാരണമായി വിശദീകരിക്കുന്നത്. എന്നാൽ ഇത് പിടിച്ചു നിര്‍ത്താനുള്ള വിജയകരമായ നടപടികൾ ഒന്നുമില്ല. ഇന്ത്യൻ രൂപ അതിന്റെ മൂല്യ തകര്‍ച്ചയുടെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. ഡോളറിനെതിരെ 95 ന് മുകളിൽ എത്തി നിൽക്കയാണ്.


മൊത്തവ്യാപാര രംഗത്തെ പ്രതിഫലനം

chart inflation


ഓരോ വര്‍ഷവും മുകളിലേക്ക്


ഴിഞ്ഞ വർഷം ജൂലൈയിൽ 0.79ശതമാനമായിരുന്ന മൊത്തവില സൂചികയാണ് ഇ‍ൗ വർഷം ജൂലൈയിൽ 9.78ശതമാനത്തിലേക്ക്‌ കുതിച്ചത്‌. കഴിഞ്ഞ മാർച്ചിൽ 3.98ശതമാനം മാത്രമായിരുന്ന വിലക്കയറ്റമാണ് ഏപ്രിലിൽ ആയതോടെ 8.36ശതമാനത്തിലേക്ക്‌ ഉയർന്നത്. തുടർന്നുള്ള മൂന്ന്‌ മാസങ്ങളിൽ 10ശതമാനത്തിന്‌ അടുത്തെത്തി. ഇവയെല്ലാം നിത്യ ചെലവ് വര്‍ധനയുടെ രൂപത്തിൽ സാധാരണ മനുഷ്യരുടെ കീശയിൽ നിന്നും ചോരുന്നതാണ്.


൯


വിലക്കയറ്റം നാല്‌ ശതമാനത്തിൽ താഴെയായി പിടിച്ചുനിർത്തണമെന്ന നിലപാടാണ്‌ ആർബിഐ മുന്നോട്ട് വെച്ചിരുന്നത്. ഇത് സാധാരണക്കാരുടെ സഹന പരിധിയുമാണ്. എന്നാൽ ചില്ലറ വില്പന പണപ്പെരുപ്പം (CPI) ഇപ്പോൾ 4.5 ശതമാനത്തിൽ എത്തി നിൽക്കയാണ്. ഗ്രാമീണ മേഖലയിൽ 4.84 വരെ എത്തിയിട്ടുണ്ട്. പണപ്പെരുപ്പം പരിധി കടന്ന് ഉയര്‍ന്നതോടെ ഇത്തവണ പണനയം പ്രഖ്യാപിച്ചപ്പോൾ റിപ്പോ നിരക്ക് മാറ്റാതെ നിലനിര്‍ത്തുകയാണ് റിസര്‍വ് ബാങ്ക് ചെയ്തത്. വായ്പകളുടെ പലിശ നിരക്കിൽ പ്രതീക്ഷിച്ച ആശ്വാസവും ഉണ്ടായില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home