ആർഎസ്എസ് വേദിയിൽ വീണ്ടും കേരള വി സി; വന്ദേമാതരത്തെ എതിർക്കുന്നത് അമ്മ ആരെന്നറിയാത്തവരെന്ന് ആക്ഷേപം

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന കേരള സർവകലാശാല താൽകാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാല താൽകാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ. നെയ്യാറ്റിൻകരയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷകനായി പങ്കെടുത്തത്.
വന്ദേമാതരത്തെ എതിർക്കുന്നത് അമ്മ ആരെന്നറിയാത്തവരാണെന്ന് വി സി ആക്ഷേപിച്ചു. അമ്മ ആരാണെന്ന് അറിയുന്നവർ വന്ദേമാതരം ആലപിക്കുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
മുൻപും ആർഎസ്എസ് വേദികളിൽ മോഹനൻ കുന്നുമ്മൽ പങ്കെടുത്തിട്ടുണ്ട്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരള സർവകലാശാല ഉൾപ്പെടെ മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തത് വിവാദമായിരുന്നു.










0 comments