ബംഗളൂരു – എറണാകുളം വന്ദേ ഭാരതിൽ ഇനി ഇരട്ടി കോച്ചുകൾ; 17 മുതല്‍ നിലവില്‍

photo credit: Southern Railway
കൊച്ചി : ബംഗളൂരു– എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം സ്ഥിരമായി വർധിപ്പിച്ചു. 26651/26652 ബംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചുകളാണ് എട്ടിൽ നിന്ന് 16 കോച്ചുകളായി വർധിപ്പിച്ചത്. 14 എസി ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളുമാണ് ഇനിയുണ്ടാവുക.
ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സീറ്റിങ് ശേഷി ഗണ്യമായി വർധിപ്പിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവുമധികം തിരക്കുള്ള വന്ദേ ഭാരത് സർവീസുകളിലൊന്നാണിത്. മാറ്റം 17 മുതൽ പ്രാബല്യത്തിൽ വരും. ബംഗളൂരു - എറണാകുളം വന്ദേ ഭാരത് രാവിലെ 5.10 ന് കെഎസ്ആർ ബംഗളൂരുവിൽ നിന്നും എറണാകുളം - ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്നും പുറപ്പെടും. കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെ കേരളത്തിനും ബംഗളൂരുവിനുമിടയിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചേക്കും. നിലവിൽ തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാർക്ക് കോച്ച് വർധന ആശ്വാസമാകും.









0 comments