നോട്ടിനും എടിഎം കാർഡിനും വിട; രാജ്യത്ത് യുപിഐ ആധിപത്യം

മുംബൈ : ഡിജിറ്റൽ പേയ്‌മെൻ്റ് ഇന്ത്യയിൽ വലിയ രീതിയിൽ വ്യാപിച്ച് വരികയാണ്. പണം കൈമാറ്റം ചെയ്യുന്നതിന് രാജ്യത്തിലെ വൻകിട ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും ഗുണഭോക്താക്കളും യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസിനെ(യുപിഐ) ആശ്രയിക്കുന്നു. വ്യവസായ വകുപ്പിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ 84 ശതമാനത്തോളം പേരും ഡിജിറ്റൽ ഇടപാട് ദിനം പ്രതി നടത്തുന്നുണ്ട്. ഭാവിയിൽ രാജ്യത്ത് പണം കൈമാറ്റം ചെയ്യുന്നത് പൂർണമായും ഡിജിറ്റൽ ആകുമെന്നാണ് റിപ്പോർട്ടുകൾ.
യുപിഐ ഇടപാടുകൾ 2021 മുതൽ 2024 വരെ 4.4 മടങ്ങാണ് വർദ്ധിച്ചത്. ഈ വർദ്ധനവ് പ്രതിവർഷം 172 ബില്യൺ ഇടപാടുകളിലേക്ക് ഉയർന്നിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ കാർഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളേക്കാളും വാലറ്റ് ഇടപാടുകളേക്കാളും ആധിപത്യം ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കാണ്.
യുപിഐയിൽ 30 ദശലക്ഷത്തിലധികം വ്യാപാരികൾ ഉള്ളതിനാൽ തന്നെ മർച്ചൻ്റ്-ടു-കൺസ്യൂമർ (P2M) വിഭാഗത്തിൽ 67 ശതമാനത്തോളം പ്രതിവർഷം വളരുന്നു. ഇത് പിയർ-ടു-പിയർ (P2P) ഇടപാടുകളെ മറികടന്ന് പ്രാഥമിക റീട്ടെയിൽ പേയ്‌മെൻ്റ് സംവിധാനത്തിലേക്കുള്ള ഡിജിറ്റൽ പേയ്മെന്റിന്റെ പരിവർത്തനത്തെയാണ് കാണിക്കുന്നത്.









0 comments