Deshabhimani

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ആര്‍ബിഐയുടെ പരിധി മറികടന്നു, സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

WPI
വെബ് ഡെസ്ക്

Published on Nov 12, 2026, 10:18 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിൽ റിട്ടെയിൽ വിലക്കയറ്റം 6.09 ശതമാനമായി ഉയർന്നു. സെപ്തംബറിലെ 5.54 ശതമാനത്തിൽ നിന്നാണ് ഈ വർധനവ്. 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.


മുൻ മാസത്തേക്കാൾ 55 ബേസിസ് പോയിന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ റിസർവ് ബാങ്കിന്റെ (ആർബിഐ) പരമാവധി സഹനപരിധിയായ ആറ് ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം എത്തി. രണ്ട് മുതൽ ആറ് ശതമാനം വരെയാണ് ആർബിഐ നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പ പരിധി.


കുതിച്ചുയർന്ന് ഭക്ഷ്യവില


ഭക്ഷ്യവസ്തുക്കളുടെ വില വർധനയാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സെപ്തംബറിൽ 7.74 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 8.94 ശതമാനമായി. സവാള വില 116.22 ശതമാനമാണ് വർധിച്ചത്. വെളുത്തുള്ളി (60.74%), ഇഞ്ചി (48.32%), നാരങ്ങ (47.30%) എന്നിവയുടെ വിലയിലും വലിയ വർധനവുണ്ടായി. സംഭരിച്ചുവെച്ച സവാളയുടെ സ്റ്റോക്ക് കുറഞ്ഞതും ക്രമരഹിതമായ മഴ കാരണം പുതിയ ഖാരിഫ് വിളകൾ വിപണിയിലെത്താൻ വൈകിയതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ആർബിഐ വിലയിരുത്തുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് റീട്ടെയിൽ വിലക്കയറ്റം ആർ.ബി.ഐയുടെ ഇടക്കാല ലക്ഷ്യമായ നാലുശതമാനത്തിനു മുകളിൽ തുടരുന്നത്. കഴിഞ്ഞമാസം പലിശനിരക്ക് ഉയർത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home