സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജനങ്ങളിലേക്ക് ഇറങ്ങി എഡ്ഹീറോ; ശ്രദ്ധ നേടി 'സൈബർ ചെക്കപ്പ്'

നേരിട്ട് പൊതുജനങ്ങൾക്കിടയിലേക്കിറങ്ങിയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്
കൊച്ചി: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ എഡ്ഹീറോ ആരംഭിച്ച 'സൈബർ ചെക്കപ്പ്' പദ്ധതി ശ്രദ്ധ നേടുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും ഡിജിറ്റൽ സുരക്ഷാ ഭീഷണികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നേരിട്ട് പൊതുജനങ്ങൾക്കിടയിലേക്കിറങ്ങിയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
സമൂഹമാധ്യമങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി നിരവധി പേർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്ന സാഹചര്യത്തിലാണ് പദ്ധതി ആരംഭിച്ചത്. സൈബർ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനുള്ള ജാഗ്രത വളർത്തുകയുമാണ് ലക്ഷ്യം.
കേരളത്തിലെ കൊച്ചി, മലപ്പുറം എന്നിവിടങ്ങളിലും കർണാടകയിലെ ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലുമായി ഇതിനകം നൂറുകണക്കിന് ആളുകൾക്ക് പദ്ധതിയിലൂടെ ബോധവൽക്കരണം നൽകി.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, മൊബൈൽ ആപ്ലിക്കേഷനുകളുടെ സുരക്ഷിതമായ ഉപയോഗം, ഡിജിറ്റൽ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും മാർഗനിർദേശങ്ങൾ നൽകുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് 'സൈബർ ചെക്കപ്പ്' പദ്ധതി വ്യാപിപ്പിക്കുമെന്ന് കോർഡിനേറ്റർമാരായ ശ്രീനാഥ് ഗോപിനാഥും ധനൂപ് ആർ യും അറിയിച്ചു.








0 comments