Deshabhimani

'വയറ് നിറയെ ഭക്ഷണം തന്നതിന് നന്ദി'; സ്വന്തം കൈപ്പടയില്‍ അഭിമന്യു എഴുതിയ കുറിപ്പ് കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍

abhimanyu.png
വെബ് ഡെസ്ക്

Published on Nov 12, 2026, 10:39 PM | 1 min read

കൊച്ചി : കോടതിയിൽ വൈകാരിക നിമിഷങ്ങൾ തീർത്ത് പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ് ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കുറിപ്പ്. ഭക്ഷണം തന്ന സഹപാഠിക്ക് അഭിമന്യു നൽകിയ കുറിപ്പാണ് വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.


ഭക്ഷണം തന്നെ സഹപാഠിക്ക് പാത്രം തിരിച്ച് കൊടുത്തപ്പോൾ അഭിമന്യു അതിൽ ഇട്ടുകൊടുത്ത കുറിപ്പായിരുന്നു അത്. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറ് നിറച്ച് ഭക്ഷണം കഴിച്ചു. വയറ് നിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി’ – എന്നിങ്ങനെയാണ്‌ അഭിമന്യു കുറിപ്പിൽ എഴുതിയിരിക്കുന്നത്.


പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയതെന്ന് ഈ കുറിപ്പിലൂടെ തന്നെ കോടതിയിൽ വ്യക്തമാവുകയായിരുന്നു പ്രൊസിക്യൂഷൻ. അഭിമന്യു എഴുതിയ കുറിപ്പ്‌ വിസ്‌താരത്തിനിടെ എട്ടാം സാക്ഷിയും മഹാരാജാസ്‌ കോളേജിലെ കെഎസ്‌യു യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന തംജിത്ത്‌ തിരിച്ചറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home