ad
Deshabhimani

print edition റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് ബാങ്ക് ഓഫ് ബറോഡ

Image Credit : prameya news

Image Credit : prameya news

വെബ് ഡെസ്ക്

Published on Apr 14, 2026, 12:00 AM | 1 min read

കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ്‌ സേവനങ്ങള്‍ താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും സഹകരിച്ച്‌ പ്രവർത്തിക്കും. ഫീച്ചർഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്കിങ്‌ സേവനമായ ബിഒബി വേൾഡ് ലൈറ്റ് എന്ന മൊബൈല്‍ ബാങ്കിങ്‌ ആപ് ജിയോഫോണ്‍ പ്രൈമ 4ജി ഡിവൈസുകളില്‍ ഇനി ലഭ്യമാകും.


താങ്ങാനാകുന്ന വിലയിൽ ഫീച്ചർ ഫോണുകളിൽ ദൈനംദിന ബാങ്കിങ്‌ സേവനങ്ങൾ നൽകുന്നതിനാണ് ബിഒബി വേൾഡ് ലൈറ്റ് ആപ്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ അപ്രാപ്യമായവര്‍ക്കും ലളിതമായ ബാങ്കിങ്‌ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. കുറഞ്ഞ ഡാറ്റ ഉപയോഗത്തിലും കീപാഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുമാണ് ബിഒബി വേള്‍ഡ് ലൈറ്റ് തയ്യാറാക്കിയത്. ജിയോ സ്‌റ്റോറില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ആരംഭഘട്ടത്തില്‍ തന്നെ നിരവധി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.


സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ്‌ ലഭ്യമാക്കുക എന്നതാണ്‌ ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ഗണനയെന്നും ജിയോയുമായുള്ള സഹകരണം ഇതിന്‌ സഹായിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും മിതമായ നിരക്കില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യമെന്നും ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ പങ്കാളിത്തം ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ബാങ്കിങ്‌ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രസിഡന്റ് ഡോ. സുനില്‍ ദത്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home