വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണം

അലഹബാദ് ഹൈക്കോടതിക്കും യു പി സർക്കാരിനും വീണ്ടും സുപ്രീം കോടതിയുടെ വിമർശനം

supreme court
വെബ് ഡെസ്ക്

Published on Apr 15, 2025, 04:11 PM | 2 min read

ന്യൂഡൽഹി: വിചിത്ര പ്രയോഗങ്ങളുമായി വാർത്തകളിൽ നിറഞ്ഞ അലഹബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സുപ്രീം കോടതി. പീഡനക്കേസിൽ ഇരക്കെതിരായ പരാമർശമാണ് ഇത്തവണയും സുപ്രീം കോടതി വിമർശനത്തിന് ഇടയാക്കിയത്.


വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യ ഹർജി പരിഗണിക്കവെ, ഇരയായ സ്ത്രീ 'സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന്' ഹൈക്കോടതി പറഞ്ഞു.  ഹൈക്കോടതിയുടെ വിവാദ പരാമർശത്തെ വിമർശിച്ച സുപ്രീംകോടതി അത്തരത്തിലുള്ള പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു.


ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് രൂക്ഷ വിമര്‍ശനം നടത്തിയത്. മാർച്ച് 11 ന് പരിഗണിച്ച കേസിൽ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കയും ചെയ്തിരുന്നു.


ജാമ്യത്തെ കുറിച്ച് സുപ്രീം കോടതി നിയമപരമായ വിലയിരുത്തലിന് മുതിർന്നില്ല. “ജാമ്യം അനുവദിക്കാം. പക്ഷേ, അവള്‍തന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നതാണോ ഇവിടുത്തെ ചര്‍ച്ച” എന്ന് ചോദിച്ചു. “ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ വശത്ത് ജഡ്ജിമാരാണെന്നത് മറക്കരുതെ”ന്നും ജസ്റ്റിസ് ബി.ആര്‍.ഗവായ് ഓർമ്മപ്പെടുത്തി. അലഹബാദ് ഹൈകോടതിയിലെ ജസ്റ്റീസ് സഞ്ജയ് കുമാർ സിങ്ങാണ് വിവാദ പരാമർശം നടത്തിയത്.

 

"There is another order now by another judge. Yes bail can be granted. But what is this discussion that 'she herself invited trouble etc'. One has to be careful when saying such things especially on this side (judges)," Justice Gavai remarked.


അലഹബാദ് ഹൈക്കോടതി നേരത്തെ നടത്തിയ വിവാദ പരാമര്‍ശം പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരമൊരു വിമര്‍ശനം വീണ്ടും നടത്തിയത്. മാറിടത്തില്‍ സ്പർശിക്കുന്നതും പൈജാമയുടെ കയർ അഴിക്കുന്നതും ബാലത്സംഗമാകില്ലെന്ന പരാമര്‍ശത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയായിരുന്നു കോടതി കേട്ടത്.


എന്ത് സന്ദേശമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ അലഹബാദ് ഹൈക്കോടതി നല്‍കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

 

അലഹബാദ് ഹൈക്കോടതിക്കും യു പി സർക്കാരിനും എതിരെ സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിലും വിമര്‍ശനമുയർന്നു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. മനുഷ്യ കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ അലംഭാവമാണ് വിമർശന വിധേയമായത്.


ജാമ്യ അപേക്ഷകളിൽ ഹൈക്കോടതിയുടെ നടപടികൾ നിരവധി പ്രതികളെ ഒളിവില്‍ പോകാൻ പ്രേരിപ്പിച്ചു. ഈ പ്രതികള്‍ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ. ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന ഏറ്റവും കുറഞ്ഞ കാര്യം എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വ്യവസ്ഥ ചെയ്യുക എന്നതായിരുന്നു. അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.


കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളെ ഗൗരവമായി എടുക്കുന്നില്ലെന്ന് യു പി സർക്കരിനെതിരെ വിമർശനം ഉന്നയിച്ചു. ഒരു കുഞ്ഞിനെ ഇങ്ങനെ കാണതായാൽ ആദ്യം ചെയ്യേണ്ടത് ആ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കലാണ്. സർക്കാരിന്റെത് നിരാശയുണ്ടാക്കുന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കേസുകളിൽ ആറുമാസത്തിനകം നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home