കെ എസ് കെ ടി യു ജില്ലാ സമരസ്മൃതി സംഗമം

മണ്ണുത്തി
കെ എസ് കെ ടി യു 50–--ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ സമരസ്മൃതി സംഗമം കാളത്തോട് കെഎസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് കെ കെ ശ്രീനിവാസൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ,കെഎസ‌്കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ, കർഷകസംഘം ജില്ലാസെക്രട്ടറി പി കെ ഡേവിസ്, കെഎസ‌്കെ ടിയു ജില്ലാസെക്രട്ടറി ടി കെ വാസു, കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലൻ ,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി ജോസ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ കർഷകത്തൊഴിലാളി സമര സേനാനികളെ അഭിവാദ്യം ചെയ്തുള്ള പ്രമേയം കെഎസ‌് കെടിയു സംസ്ഥാന കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി അവതരിപ്പിച്ചു .
ആരംഭകാലം മുതൽ കെഎസ്‌കെടിയു സംസ്ഥാനകമ്മിറ്റിയംഗമായ കെ എസ് ശങ്കരൻ, നെല്ലങ്കര -മുക്കാട്ടുകര സമര നായിക ഇറ്റ്യാനം ഉൾപ്പടെ അമ്പതോളം സമരസേനാനികളെ എം വി ഗോവിന്ദൻ പൊന്നാടയണിയിച്ച് ആദരിച്ചു. സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എം അവറാച്ചൻ സ്വാഗതവും കെഎസ‌് കെ ടിയു ഏരിയ സെക്രട്ടറി പി എസ് വിനയൻ നന്ദിയും പറഞ്ഞു.








0 comments