വർഗീയതയെ യുഡിഎഫ് ന്യായീകരിക്കുന്നു: എ വിജയരാഘവൻ

കേച്ചേരി
തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയിൽ എല്ലാ വർഗീയതയേയും യുഡിഎഫ് ന്യായീകരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേച്ചേരിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘മതരാഷ്ട്രവാദ സംഘടനകളുമായി കൂട്ടുകൂടാൻ യുഡിഎഫിന് മടിയില്ലാതായി.
അവകാശ ബോധത്തിലേക്ക് മനുഷ്യനെ വളർത്തിയത് ഇടതുപക്ഷമാണ്. എന്നാൽ വർഗീയതയെ കൂട്ടുപിടിച്ച് അതിനെ തകർക്കാൻ ശ്രമിക്കുന്നു. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ജനതയായി നമ്മളെമാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക ഫെഡറലിസം തകർത്തു’’– അദ്ദേഹം പറഞ്ഞു.









0 comments