ad
Deshabhimani

ഡിആർഇയു ആഹ്ലാദ പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:27 AM | 0 min read

തൃശൂർ
റെയിൽവേയെയും ജീവനക്കാരെയും സംരക്ഷിക്കാൻ പോരാട്ടമുഖത്തുള്ള  സിഐടിയു നേതൃത്വത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയന്‌ അംഗീകാരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ തൃശൂരിൽ പൊതുയോഗം നടത്തി. ദക്ഷിണ റെയിൽവേയിൽ നടന്ന ഹിതപരിശോധനയിൽ 33.67 ശതമാനം വോട്ടുനേടിയാണ്‌ ഡിആർഇയു വിജയിച്ചത്‌. 
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനവും മധുരവിതരണവും നടന്നു. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ഡിആർഇയു ജില്ലാ സെക്രട്ടറി നിക്‌സൺ ഗുരുവായൂർ, ടി എൻ വെങ്കിടേശ്വരൻ, സി വി സുബീഷ്, എം ബി അരുൺ, പി ഹരീഷ്, പി ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home