തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ
അംഗുലിയാങ്കം കൂത്തിന് തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:31 AM | 0 min read

നാട്ടിക
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ  അംഗലിയാങ്കം കൂത്തിന് തുടക്കമായി.  ഉച്ചപൂജക്കായി  നടതുറന്ന സമയത്ത് ഹനുമാൻ വേഷമണിഞ്ഞ് അമ്മന്നൂർ രജനീഷ് ചാക്യാർ  ശ്രീകോവിലിനു മുന്നിൽ കൂത്തുപുറപ്പാട് നടത്തി. ശക്തിഭദ്ര കവിയുടെ സംസ്കൃത നാടകമായ ‘ആശ്ചര്യചൂഡാമണി’യിലെ ഏഴാംമങ്കമാണ് അംഗുലിയാങ്കം. ഷാരടിയും നമ്പ്യാരും തിരശ്ശീല പിടിച്ചു. മിഴാവ്, ഇടക്ക, കുറുംകുഴൽ എന്നിവയുടെ അകമ്പടിയോടെ നടന്ന കൂത്തു പുറപ്പാട് സമയത്ത് മൂന്നു കതിനവെടികൾ മുഴങ്ങി. തുടർന്ന് കുത്തുവിളക്കിന്റെ അകമ്പടിയോടെ ചാക്യാർ തിരുനടയിലെത്തി സോപാനത്തിൽ കയറി മണിനാദം മുഴക്കി.  കേരളത്തിൽ മുഖമണ്ഡപത്തിൽ കുത്തു നടത്തുന്ന അപൂർവം രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ക്ഷേത്രം. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവിലാണ്. പതിനാലാം നൂറ്റാണ്ടിൽ രചിച്ച അജ്ഞാത കർത്തൃകമായ ‘കോകസന്ദേശ’ത്തിൽ  തൃപ്രയാറിലെ കൂത്തിനെ കുറിച്ച്  പരാമർശമുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home