സ്‌മാരക പുരസ്‌കാരം ടീസ്ത സെതൽവാദിന് സമ്മാനിച്ചു

തൃശൂർ
പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അരവിന്ദാക്ഷൻ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് എം എ ബേബി സമ്മാനിച്ചു. ‘ഫെഡറലിസം, ഭാഷാനീതി; ബഹുസ്വരത ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം' വിഷയത്തിൽ ടീസ്ത സെതൽവാദ് പ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രൊഫ. വി അരവിന്ദാക്ഷനെ അനുസ്‌മരിച്ചു. "ഇന്ത്യയുടെ ബഹുസ്വരത ' വിഷയത്തിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ വിജയികളായ ശ്രേയ ശ്രീകുമാർ, ജിഫിൻ ജോർജ്, ടി പി അമ്പിളി എന്നിവർക്ക് സമ്മാനം നൽകി. ഡോ. എൻ ദിവ്യ, ഡോ. പി രൺജിത്ത്, പി എസ് ഇക്ബാൽ, സി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.








0 comments