ad
Deshabhimani

യൂണിയന്‍ ബാങ്ക് 
ജീവനക്കാര്‍ ധര്‍ണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 12:55 AM | 0 min read

തിരുവനന്തപുരം
ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻസിന്റെ ആഹ്വാനം പ്രകാരം യൂണിയൻ ബാങ്ക്‌ ജീവനക്കാർ ദേശീയ പണിമുടക്ക് നടത്തി. എല്ലാ തസ്തികകളിലും നിയമനം നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസക്കൂലിക്കാർക്ക് മിനിമം കൂലിയും ബോണസും നൽകുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരം സമ്പൂർണമായി. കേരളത്തിലെ ആറ് റീജണൽ ഓഫീസുകൾക്കു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരത്തോടനുബന്ധിച്ച് ധർണ നടത്തി.
തിരുവനന്തപുരത്ത് യൂണിയൻ ബാങ്ക് റീജണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. 
സി പി രാധാകൃഷ്ണൻ അധ്യക്ഷനായി. സി സഞ്ജു, എസ് ബി എസ് പ്രശാന്ത്, പി വി ജോസ്, എസ് സജീവ്, എൻ നിഷാന്ത്, ആർ കെ രാഗേഷ്, എ എസ് അജിത്, ജയധരൻ നായർ, വി അനന്തകൃഷ്ണൻ, നവനീത കൃഷ്ണൻ, മണിക്കുട്ടൻ, ജി നിധിൻ ‌എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home