Deshabhimani

പാഴ്സൽ സ്ഥാപനത്തിൽനിന്ന് 3 ലക്ഷം രൂപയുടെ സ്റ്റിറോയ്ഡ് പിടിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2018, 06:40 PM | 0 min read

 

തിരുവല്ല
ടൗണിലെ പാഴ്സൽ സ്ഥാപനത്തിൽനിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന സ്റ്റിറോയ്ഡ് ഇനത്തിൽപ്പെട്ട മരുന്നുകൾ പിടിച്ചെടുത്തു. കുരിശുകവലയിലെ കെടിസി പാഴ്സൽ സർവീസിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഡെക്സോമിതോസം ഇൻജക്ഷൻ ഐപി എന്ന മരുന്നിന്റെ 60,000 ആമ്പ്യൂളുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. യുവാക്കൾ ശരീരവലുപ്പം വയ്ക്കുന്നതിനും മറ്റും ദുരുപയോഗം ചെയ്യുന്ന മരുന്നാണിത്.
  പഞ്ചാബിലെ ക്വാളിറ്റി ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് കുന്നന്താനം പാമലയിലെ കെഎംസിഎൽ കമ്പനിയിലേക്ക് പാഴ്സലായി അയച്ച മരുന്നാണിത്. സ്വീകരിക്കാൻ ആരും എത്താതായതോടെ ഒരുവർഷത്തിലേറെയായി ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാഴ്സൽ സ്ഥാപനത്തിൽനിന്ന് പലതവണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തിരികെയെടുക്കാൻ കമ്പനി തയാറായില്ല.
 പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ചന്ദ്രപാലന്റെ നിർദ്ദേശപ്രകാരം തിരുവല്ല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ഥാപനത്തിലെത്തി പരിശോധിച്ച് മരുന്ന് കസ്റ്റഡിയിലെടുത്തു. പ്രിവന്റീസ് ഓഫീസർമാരായ കെ പി അജയകുമാർ, ഒ എം പരീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ബി സുമോദ് കുമാർ, കെ എൻ ഗിരീഷ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി ആർ സിനുമോൾ, എ സി രാമചന്ദ്രമാരാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home