ad
Deshabhimani

ശബരിമല സ്‌ത്രീ പ്രവേശനം: ദേവസ്വം ബോർഡ്‌ റിവ്യൂഹർജി നൽകില്ല; വിധി നടപ്പാക്കാൻ ക്രമീകരണമൊരുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2018, 09:24 AM | 0 min read

തിരുവനന്തപുരം> ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ  റിവ്യൂ ഹർജി നൽകില്ലെന്ന്‌ തിരുവിതാംകുർ ദേവസ്വംബോർഡ്‌. ഇന്ന്‌ ചേർന്ന ദേവസ്വം ബോർഡ്‌ യോഗത്തിലാണ്‌ തീരുമാനം. കോടതി വിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ പത്‌മകുമാർ അറിയിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ എന്തെല്ലാം ക്രമീകരണങ്ങൾ ഒരുക്കിയെന്ന്‌ ഹൈക്കോടതി ദേവസ്വം ബോർഡിനോട്‌ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ റിവൂ ഹർജി നൽകേണ്ടെന്നും, പകരം ശബരിമലയിൽ എത്തുന്നവർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ്‌  വേണ്ടതെന്നും തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതി വിധിവന്ന ശേഷമുള്ള സാഹചര്യത്തിൽ വിശ്വാസികളായ സ്‌ത്രീകൾ ദൾശനത്തിന്‌ എത്തുമ്പോൾ  അവർക്ക്‌ ശബരിമലയിലെ ആചാരങ്ങളെ കുറിച്ച്‌ അറിവുണ്ടായിരിക്കും . മണ്ഡല മകരവിളക്ക്‌ കാലത്തേക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. 1000 ശൗചാലയങ്ങളാണ്‌ ഒരുക്കുവാൻ ഉദ്ദേശിക്കുന്നത്‌. നിലവിൽ 400 ശൗചാലയങ്ങൾ ഉണ്ട്‌.

പ്രളയത്തിന്‌ ശേഷം പമ്പയും പരിസരവും ആകെ മാറിപോയി. സന്നിധാനത്തേക്ക്‌ പോകുന്നതിന്‌ പോലും തടസമുണ്ടായി. ഇവയെല്ലാം പൂർവസ്ഥിതിയിലാക്കൽ ദേവസ്വം ബോർഡിന്‌ വലിയ വെല്ലുവിളിയാണ്‌. തീർത്ഥാടകരെത്തുംമുന്നേ പമ്പയിലും മറ്റും  ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്തർക്ക്‌ വിരിവെയ്‌ക്കുന്നതിനായി കൂടുതൽ സൗകര്യമൊരുക്കും. കിഫ്‌ബിയിൽനിന്നും 150 കോടി വായ്‌പയെടുത്ത്‌ 10000 പേർക്ക്‌ വിരിവെക്കാനുള്ള സംവിധാനമുണ്ടാക്കും.ഈ ജനുവരിയിൽ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കും. 

പ്രളയ കാലത്ത്‌ സന്നിധാനത്തേക്ക്‌ എത്തിചേരാൻ കഴിഞ്ഞിരുന്നില്ല. ഭാവിയിൽ അത്തരം സാഹചര്യം ഒഴിവാക്കാനായി ഹിൽടോപ്പിൽനിന്ന്‌ ഗണപതിയമ്പലത്തിലേക്ക്‌ പാലം പണിയും 25 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നതെന്നും എ പത്‌മകുമാർ പറഞ്ഞു.

സുപ്രീംകോടതി വിധിയെ കുറിച്ച്‌ അഭിഭാഷകരിൽനിന്ന്‌ വിദഗ്‌ധ അഭിപ്രായം ബോർഡ്‌ തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമെ ദേവസ്വം ബോർഡ്‌ റിവ്യൂ ഹർജി നൽകണമോയെന്ന്‌ തീരുമാനിക്കൂവെന്നും നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ശബരിമല സ്‌‌‌‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വ്യക്‌തമാക്കിയിരുന്നു. . നിയമവാഴ്‌‌‌‌ച്ചയ്‌‌‌‌ക്കൊപ്പം നില്‍ക്കാനേ സര്‍ക്കാരിന് കഴിയൂ. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നില്ലെന്നും ശബരിമലയിൽ എത്തുന്ന സ്‌ത്രീകൾക്ക്‌ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home