കാനം ശക്തമായ ഇടതുപക്ഷത്തിനു വേണ്ടി നിലകൊണ്ട നേതാവ്

കോട്ടയം > സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടന്നു. കോട്ടയത്ത് കാനത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ശക്തമായ ഇടതുപക്ഷം രാജ്യത്ത് ഉണ്ടാകണമെന്നത് കാനം രാജേന്ദ്രന്റെ ആഗ്രഹമായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിനായി അദ്ദേഹം എക്കാലവും യത്‌നിച്ചിരുന്നുവെന്നും ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച നേതാവാണെന്ന് മന്ത്രി വി എൻ വാസവൻ അനുസ്മരിച്ചു. അദ്ദഹം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കി പ്രവർത്തിച്ചവെന്നും ഏത് പ്രശ്നങ്ങളിലും ഉചിതമായി ഇടപെടാൻ കഴിയുന്ന മാനസിക തന്റേടത്തിന് ഉടമയായിരുന്നു എന്നും മന്ത്രി പറഞ്ഞു. പി പ്രസാദ്, ജി ആർ അനിൽ, കെ രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്എന്നിവർ സംസാരിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി. എറണാകുളം ടൗൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.










0 comments